
പത്തനാപുരം: ഗാന്ധിഭവനിൽ മൂന്ന് സമ്മേളനങ്ങളോടെ ഇന്ന് വനിതാ ദിനാചരണം നടക്കും. കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഗാന്ധിഭവൻ സർവീസ് പ്രൊവൈഡിംഗ് സെന്റർ, ഗാന്ധിഭവൻ കെൽസ ലീഗൽ എയ്ഡ് ക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. രാവിലെ 9.30 ന് പത്തനാപുരം ജോയിന്റ് ആർ.ടി.ഒ ഷീബാ രാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനവും നിയമബോധന ക്ലാസും പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ. ജിജിമോൾ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകും.
ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന വനിതാ സംഗമം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ സി. വിജയയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ ഷാനവാസ്, സൂസൻ തോമസ് എന്നിവർ സംസാരിക്കും.
വനിതാദിനാചരണത്തിന്റെ സമാപന സമ്മേളനവും ഗാർഹിക പീഡന നിരോധന നിയമ സെമിനാറും പ്രിൻസിപ്പൽ സബ് ജഡ്ജും കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ഡോണി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യും. പത്തനാപുരം ശിശുവികസന പ്രോജക്ട് ഓഫീസർ എം.ആർ. കൃഷ്ണ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ രംഗങ്ങളിലെ വനിതാ പ്രതിഭകളെ ആദരിക്കും. ലീഗൽ കൗൺസിലർമാരായ അഡ്വ. എസ്. രശ്മി, അഡ്വ. ബീനാ വിൻസന്റ് എന്നിവർ നിയമബോധന ക്ലാസിനും ഗാർഹികപീഡന നിരോധന നിയമ സെമിനാറിനും നേതൃത്വം നൽകും. സി.ഡി.എസ് ചെയർപേഴ്സൺ എൽ. ഗീതാകുമാരി, ഗാന്ധിഭവൻ എസ്.പി.സി കമ്മിറ്റി അംഗം സീനത്ത് അയൂബ്, ലീഗൽ പാനൽ ചെയർമാൻ അഡ്വ. എ.സി. വിജയകുമാർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമ, കൗൺസിലർ സ്നേഹ മേരി ബിനു, ടി.ആർ. ശ്രീദേവി എന്നിവർ സംസാരിക്കും.