പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെയും വനിതാ സംഘം യൂണിയന്റെയും നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിലെ വനിതകൾക്ക് വേണ്ടിയുള്ള യോഗ പരിശീല ക്ലാസുകൾ ആരംഭിച്ചു. എല്ലാ ശനി,ഞായർ ദിവസങ്ങളിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ചാണ് ക്ലാസുകൾ നടക്കുന്നത്.തിരുവനന്തപുരം ശാന്തി യോഗ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ആരംഭിച്ച പരിശീലന ക്ലാസ് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, വനിത സംഘം പുനലൂർ ടൗൺ ശാഖ സെക്രട്ടറി പ്രമീളകുമാരി തുടങ്ങിയവർ സംസാരിച്ചു.യോഗ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.ശാന്തകുമാരി, ഇൻസ്ട്രക്ടർ ചിന്തു ശശിധരൻ, ഡോ.ഹരിത തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്. 21ദിവസത്തെ പരിശീലന ക്ലാസിന് ശേഷം അംഗീകൃത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അറിയിച്ചു.