c

കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ഇന്ന് ആദരിക്കും. രാവിലെ 10ന് കൊല്ലം എസ്.എൻ വനിതാ കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, എസ്.എൻ വനിത കോളേജ് പ്രിൻസിപ്പൽ നിഷ.ജെ. തറയിൽ തുടങ്ങിയവർ സംസാരിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കോയിക്കൽ ഗവ. എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ ജെ. വിമലകുമാരി, എഴുത്തുകാരി കൊട്ടാരക്കര ബി. സുധർമ്മ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് തങ്കലത ടീച്ചർ, ചെമ്പകശേരി ഗവ. എച്ച്.എസ്.എസ് മാനേജർ കൃഷ്ണവേണി ടീച്ചർ, പുത്തൂർ ശ്രീനാരായണ ഗുരുദേവ വി.എച്ച്.എസ്.എസ് മാനേജർ ഓമന ശ്രീറാം, കോയിക്കൽ ഗവ.എച്ച്.എസ്.എസ് അദ്ധ്യാപിക സി.എസ്. ഗീത, ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ട്രസ്റ്റി പ്രസന്ന രാജൻ, പ്രേം ഫാഷൻ ജുവലറി മാനേജിംഗ് ഡയറക്ടർ ആർ. ബീന പ്രേമാനന്ദ്, പൂയപ്പള്ളി ഗവ. ഹൈസ്കൂൾ അദ്ധ്യാപിക വി. റാണി, വലിയവിള ഫൗണ്ടേഷൻ സെക്രട്ടറി സ്മിത രാജൻ, സംസ്ഥാന ക്ഷീര കർഷക അവാർഡ് ജേതാവ് ആർ. പ്രസന്നകുമാരി എന്നിവരെയാണ് ആദരിക്കുന്നത്. കേരളകൗമുദി ബ്യൂറോ ചീഫ് വി.ബി. ഉണ്ണിത്താൻ സ്വാഗതവും റിപ്പോർട്ടർ ഉണ്ണിക്കണ്ണൻ നന്ദിയും പറയും.