കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാൻ എൻ. തങ്കപ്പൻ വക്കീലിന്റെ 41-ാം ചരമ വാർഷികം എൻ. തങ്കപ്പൻ സ്മാരക ട്രസ്റ്റ്, എൻ. തങ്കപ്പൻ വക്കീൽ നഗർ റസിഡന്റ്സ് അസോസിയേഷൻ, തങ്കപ്പൻ വക്കീൽ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പൻ വക്കീൽ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. ഇ. മേരീദാസൻ, എൻ.ടി.വി നഗർ പ്രസിഡന്റ് പ്രൊഫ. പോൾ വർഗീസ്, കെ. കൃഷ്ണൻകുട്ടി നായർ, അഡ്വ. എ. ഷാനവാസ് ഖാൻ, അൻവറുദ്ദീൻ സേട്ട് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്റ് ജോർജ് ഡി. കാട്ടിൽ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി ടി.ഡി. ദത്തൻ നന്ദിയും പരഞ്ഞു.