കൊട്ടാരക്കര : നെടുവത്തൂരിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. 150 കോഴികളെ കൊന്നു.

വെൺമണ്ണൂർ അനുഗ്രഹയിൽ എം.എസ്. രാജേഷിന്റെ വീട്ടിൽ വളർത്തിയിരുന്ന 150 ഓളം കോഴികളാണ് ഇന്നലെ രാത്രി ഏതോ വന്യജീവിയുടെ ആക്രമണത്തിൽ ചത്തത്. അന്നൂർ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ട കാട്ടുപൂച്ചയാകാമെന്ന് സംശയിക്കുന്നു. രണ്ട് ദിവസം മുൻപ് കോലേലി വിള വത്സല വിലാസം രാജശേഖരൻ പിള്ളയുടെ വീട്ടിലെ 30 ഓളം കോഴികളെയും വന്യ ജീവി കൊന്നിരുന്നു. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. വെൺമണ്ണൂർ ഭാഗത്ത് കാട്ടുപന്നി ശല്യമുള്ള വിവരം അധികാരികളെ മുൻപ് അറിയിച്ചിരുന്നെങ്കിലും പിടികൂടാനായിട്ടില്ല.