vanitha
​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ,​ ​പാ​ച​ക​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​നെ​തി​രെകേ​ര​ളാ​ ​കേ​ൺ​ഗ്ര​സ് ​(​എം​)​ ​വ​നി​താ​വി​ഭാ​ഗം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ഹെ​ഡ് ​പോ​സ്റ്റോ​ഫീ​സി​ന് ​മു​ന്നി​ൽ​ സംഘടിപ്പിച്ച ​പ്ര​തി​ഷേ​ധം​ ​​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി​ന്ദാ​ ​മ​ഹേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു

കരുനാഗപ്പള്ളി: കേരളാ കേൺഗ്രസ് (എം) വനിതാവിഭാഗം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിന്ദാ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വനിതാവിഭാഗം പ്രസിഡന്റ് ജുഹനു അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ സലാം അൽഹന മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വൈ. അജയകുമാർ, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ, കരുനാഗപ്പള്ളി മണ്ഡലം വനിതാവിഭാഗം പ്രസിഡന്റ് ഷൈനി, കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിമാരായ അൻവർ പടന്നയിൽ, ബിജു മാരാരിത്തോട്ടം, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് നൗഷാദ് കൊല്ലശേരിൽ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ഫ്രണ്ട് സെക്രട്ടറി മഞ്ജു അഹമ്മദ് സ്വാഗതം പറഞ്ഞു.