പുനലൂർ:എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വനിത സംഘത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടികൾ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ വനിതാ ദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റും കരവാളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ലതിക രാജേന്ദ്രൻ, വനിത സംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു.