കൊല്ലം : ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ കരുനാഗപ്പള്ളി എക്സൈസ് വകുപ്പും കോളേജിലെ
എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി വനിതാദിനത്തിൽ 'ലഹരി + വാഹനം = മരണം' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പുസ്തകവിതരണം നടത്തി. ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രാജശ്രീ രാജ് ഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നൻ, കോളേജ് അദ്ധ്യാപകരായ ഡോ. ഗോപകുമാർ, ഡോ.സുനിൽ കുമാർ, പ്രൊഫ. കിരൺ, പ്രൊഫ. എസ്. നജീത എന്നിവർ സംസാരിച്ചു. റോഡുസുരക്ഷ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ ക്ലാസെടുത്തു.