cpi

കൊല്ലം: സി.പി.ഐയുടെ ജില്ലയിലെ നാല് നിയമസഭാ സീറ്രുകളിലേയ്ക്കുള്ള സാദ്ധ്യതാപട്ടിക തയ്യാറായി. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ്,​ ജില്ലാ കൗൺസിൽ യോഗം മണ്ഡലം കമ്മിറ്റികൾ നൽകിയ പേരുകൾ അതേപടി അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തു.

കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിംഗ് എം.എൽ.എമാരായ ആർ. രാമചന്ദ്രനും ജി.എസ്. ജയലാലിനും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ ആർ. രാജേന്ദ്രൻ,​ അനിൽ എസ്. കല്ലേലിഭാഗം എന്നിവരും ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ,​ ചിഞ്ചുറാണി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. ചടയമംഗലത്ത് ടി. മുസ്തഫ, സാം കെ. ഡാനിയേൽ, ജെ.സി. അനിൽ എന്നിവരാണ് സാദ്ധ്യതാപട്ടികയിലുള്ളത്. പുനലൂരിൽ പി.എസ്. സുപാൽ, സജുലാൽ, ടി. അജയപ്രസാദ് എന്നിവരെയാണ് പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

പട്ടികയിൽ നിന്ന് ആർ. രാമചന്ദ്രൻ, ജി.എസ്. ജയലാൽ, പി.എസ്. സുപാൽ എന്നിവരുടെ പേരുകൾ ഒഴിവാക്കാനുള്ള സാദ്ധ്യത കുറവാണ്.

ജില്ലാ കമ്മിറ്റിയോ മണ്ഡലം കമ്മിറ്റികളോ ശുപാർശ ചെയ്യുന്ന പേരുകൾ ഒഴിവാക്കാനും വിജയസാദ്ധ്യത പരിഗണിച്ച് വേറെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനും സംസ്ഥാന കമ്മിറ്റിക്ക് കഴിയും. ചടയമംഗലത്തേയ്ക്ക് പി. പ്രസാദിനെ സംസ്ഥാന കമ്മിറ്റി പരിഗണിച്ചിരുന്നു. മണ്ഡലം കമ്മിറ്റി ഇതുസംബന്ധിച്ച് ചർച്ചയും നടത്തിയിട്ടുണ്ട്.