
കൊല്ലം: രാഷ്ട്രീയത്തിൽ സഹ്യന്റെ ഉറപ്പും സ്നേഹത്തിൽ സഹ്യന്റെ തണുപ്പുമുള്ള മനസാണ് പത്തനാപുരത്തിന്റേത്. കഴിഞ്ഞ ഇരുപത് വർഷം കെ.ബി. ഗണേശ് കുമാറിനെ നിയമസഭയിലെത്തിച്ച ചരിത്രമാണ് പത്തനാപുരത്തിനുള്ളത്. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ ഗണേശ് കുമാർ നിലവിൽ നിയമസഭാംഗമാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ മലയാള ചലച്ചിത്ര മേഖലയിലെ താരങ്ങളാണ് പ്രമുഖമുന്നണികളുടെ സ്ഥാനാർത്ഥികളായത്. എൽ.ഡി.എഫിൽ ഗണേശ് കുമാർ മത്സരിച്ചപ്പോൾ യു.ഡി.എഫിന് വേണ്ടി ജഗദീഷും ബി.ജെ.പിക്ക് വേണ്ടി ഭീമൻരഘുവും മത്സരരംഗത്തിറങ്ങി. ഇനിയുമൊരു താരമത്സരത്തിന് ഇത്തവണ കളമാെരുങ്ങുമോയെന്ന് ഉറ്റു നോക്കുകയാണ് ജനം.
മണ്ഡലത്തിൽ
ഗ്രാമപഞ്ചായത്തുകൾ: പത്തനാപുരം, പട്ടാഴി, വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി, മേലില, വെട്ടിക്കവല
ആദ്യതിരഞ്ഞെടുപ്പ്: 1957ൽ
വിജയിച്ചത്: എൻ.രാജഗോപാലൻ നായർ (സി.പി.ഐ)
2016ലെ വിജയി: കെ.ബി.ഗണേശ് കുമാർ (കേരളാകോൺഗ്രസ് - ബി)
ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: എൻ. രാജഗോപാലൻ നായർ, ആർ. ബാലകൃഷ്ണപിള്ള, പി.കെ. രാഘവൻ, ഇ.കെ. പിള്ള, എ. ജോർജ്, ഇ .ചന്ദ്രശേഖരൻ നായർ, കെ. പ്രകാശ്ബാബു, കെ.ബി. ഗണേഷ്‌കുമാർ
രണ്ടുതവണ വിജയിച്ചവർ: പി.കെ. രാഘവൻ, ഇ.കെ. പിള്ള, കെ.ബി. ഗണേശ് കുമാർ (നാല് തവണ)
മന്ത്രിമാരായവർ: ആർ. ബാലകൃഷ്ണപിള്ള, പി.കെ. രാഘവൻ, ഇ. ചന്ദ്രശേഖരൻ നായർ, കെ.ബി. ഗണേശ് കുമാർ
പ്രമുഖസമുദായങ്ങൾ: നായർ, ഈഴവ, മുസ്‌ളീം, ക്രിസ്ത്യൻ
2016ലെ മത്സരചിത്രം
കെ.ബി. ഗണേശ് കുമാർ (കേരളാ കോൺഗ്രസ് -എം)
പി.വി. ജഗദീഷ് (കോൺഗ്രസ് )
രഘു ദാമോദരൻ (ബി.ജെ.പി)
ഫൈസി എം.പാഷ (എസ്.ഡി.പി.ഐ)
പെരിനാട് ഗോപാലകൃഷ്ണൻ (ബി.എസ്.പി)
പി. രഘു (സ്വതന്ത്രൻ)
എം.ജി. സുധീർ (എസ്.എച്ച്.എസ്)
ചന്ദ്രശേഖരൻപിള്ള (സ്വതന്ത്രൻ)
ആർ. മധു (സ്വതന്ത്രൻ)
വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും
കെ.ബി. ഗണേശ് കുമാർ: 74,429
ഭൂരിപക്ഷം: 24,562
പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും
പി.വി. ജഗദീഷ് (കോൺഗ്രസ്): 49,867
രഘു ദാമോദരൻ (ബി.ജെ.പി): 11,700
ആകെവോട്ട് ചെയ്തവർ: 1,42,058
വോട്ടിംഗ് ശതമാനം: 74.83