അഞ്ചൽ: ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ ലോക വനിതാദിനാചരണം സംഘടിപ്പിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. കവയത്രി ബ്രിന്ദ, സൈക്കോളജിസ്റ്റ് ജൂബി ജോർജ്, സ്കൂൾ മാനേജർ സുല ജയകുമാർ, പ്രിൻസിപ്പൽ എസ്.വി. മാലിനി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി, ബി.എഡ് കോളേജ് പ്രിൻസിപ്പൽ ബ്രഹ്മാനന്ദൻ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സ്വന്തമായി വീടില്ലാത്ത സ്കൂളിലെ വനിതാ ജീവനക്കാരിയായ സതീഭായിക്ക് സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. ചടങ്ങിൽ ഡോ. ശബരീഷ് ജയകുമാർ, അരുൺ ദിവാകർ, ഡോ. ദിവ്യാ അരുൺ, സ്കൂൾ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.