royson-george-43-new

ഓയൂർ: യുവാവിനെ കെ.ഐ.പി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കോട് പൊയ്കവിള വീട്ടിൽ ജോർജിന്റെ മകൻ റോയ്സണാണ് (43) മരിച്ചത്. കട്ടച്ചൽ ജംഗ്ഷന് സമീപം കെ.ഐ.പി കനാലിൽ സ്ഥാപിച്ചിട്ടുള്ള വലയിലെ ചപ്പ് നീക്കാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. മൃതദേഹത്തിന്റെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മേൽനടപടി സ്വീകരിച്ച ചാത്തന്നൂർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കുട്ടിഅമ്മ. ഭാര്യ: ജാൻസി റോയ്സൺ. മക്കൾ: അഞ്ജു, ക്രിസ്റ്റി.