പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം കൊല്ലം റൂറൽ വനിതാസെൽ സർക്കിൾ ഇൻസ്പക്ടർ എ.പി.സുധർമ്മ ഉദ്ഘാടനം ചെയ്തു. സായന്തനം മാനേജർ ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, പവിത്രേശ്വരം ഗ്രാമപഞ്ചായത്തംഗം ആർ.ഗീത, നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം വി.കെ.ജ്യോതി, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സി.ശിശുപാലൻ, അജീഷ് കൃഷ്ണ, ജയശ്രീ, സരിത, സുമാംഗി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീജാ രവീന്ദ്രൻ, എഴുകോൺ കൃഷി ഓഫീസിലെ അസി.കൃഷി ഓഫീസർ ഷീജാ ഗോപാൽ, കവയിത്രിയും അദ്ധ്യാപികയുമായ അനിത ദിവോദയം, മുതിർന്ന കർഷക തൊഴിലാളി കുഞ്ഞുക്കുട്ടി എന്നിവരെ സി.ഐ എ.പി.സുധർമ്മ ആദരിച്ചു.