കൊല്ലം: കൊട്ടിയം ജനമൈത്രി പൊലീസിന്റെയും കൊട്ടിയം പ്രവാസി വാട്സപ്പ് കൂട്ടായ്മ വനിതവേദിയുടെയും ആഭിമുഖ്യത്തിൽ 'സ്ത്രീ സുരക്ഷയും നിർഭയം മൊബൈൽ ആപ്പും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. കൊട്ടിയം വനിതാ എസ്.ഐ സംഗീത ഉദ്ഘാടനം ചെയ്തു. കൊല്ലം വെസ്റ്റ് എസ്.ഐ സുനിൽ കുമാർ ക്ലാസ് നയിച്ചു. മയ്യനാട് പഞ്ചായത്തംഗം സോണി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ ഹേമ ഷിജി സ്വാഗതവും ജോ. കൺവീനർ രജനി സുഭാഷ് നന്ദിയും പറഞ്ഞു. ക്ലാസിൽ പങ്കെടുത്ത വനിതകൾക്ക് പൊലീസ് വാളന്റിയർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നിർഭയം മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തുനൽകി.