കടയ്ക്കൽ :എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ മടത്തറ ശാഖയിൽ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. ബിനു അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ റിട്ടേണിംഗ് ഓഫീസർ രഘു നാഥൻ പ്രഖ്യാപിച്ചു. വി. ബിനു (പ്രസിഡന്റ് ), എസ്. അനിൽകുമാർ (വൈസ് പ്രസിഡന്റ് ), വി. സുധാകരൻ (സെക്രട്ടറി ),ആർ. ശശിധരൻ (യൂണിയൻ കമ്മിറ്റി അംഗം), ആർ. രാജു, പി. സ്മിജു, എസ്. പ്രദീപ്, ദിലീപ് കുമാർ, എസ്. സന്ധ്യ, ജി. റെജി, ഉദയൻ (ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ), റസിയ, മഞ്ജുഷ, രശ്മി (ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നീ ഭാരവാഹികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.