d
ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ സമിതി കടയ്ക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഡോ. എം. എസ് മൗലവി : ജീവിതവും സംഭാവനകളും എന്ന സെമിനാറിൽ കേരള യൂണിവേഴ്സിറ്റി അറബിക് വിഭാഗം മുൻ മേധാവി ഡോ. എ. നിസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കടയ്ക്കൽ: ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ സമിതി കടയ്ക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച 'ഡോ. എം എസ് മൗലവി ജീവിതവും സംഭാവനകളും' എന്ന സെമിനാർ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അദ്ധ്യക്ഷൻ എം. ഐ. അബ്ദുൽ അസീസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം

ചെയ്തു. കേരള യൂണിവേഴ്സിറ്റി അറബിക് വിഭാഗം മുൻ മേധാവി ഡോ.എ. നിസാറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അഷ്റഫ് കടക്കൽ, മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പി. നസീർ, കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ എം. ഇമാമുദ്ദീൻ എന്നിവർ വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി പ്രതിനിധി എം. ഗോപിനാഥൻ നായർ, സലാഹുദ്ദീൻ പോരേടം, പി. എച്ച് ഷാഹുൽ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. എസ്. നിഹാസ് കടക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഹംസ മടത്തറ നന്ദിയും പറഞ്ഞു.