photo
ഐ.ആർ.ഇ മൈനിംഗ് സെറ്റിൽ നിന്ന് കിട്ടയ ദേവീവിഗ്രഹം

കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രത്തിന് സമീപം ചവറ ഐ.ആർ.ഇയുടെ മൈനിംഗ് സൈറ്റിൽ നിന്ന് വളരെ പഴക്കമുള്ള ദേവീവിഗ്രഹം കണ്ടത്തി. ഇന്നലെ രാവിലെ 11 മണിയോടെ മിനി സെപ്പറേഷൻ പ്ലാന്റിൽ കരിമണൽ വേർതിരിക്കാനായി നിക്ഷേപിച്ചപ്പോഴാണ് മണ്ണിനൊപ്പം വിഗ്രഹവും കണ്ടത്. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദ് എന്ന തൊഴിലാളിയുടെ കൈയിലാണ് വിഗ്രഹം തടഞ്ഞത്. തുടർന്ന് മൈനിംഗ് സൈറ്രിലെ ഉദ്യോഗസ്ഥർ വിഗ്രഹം മൈനിംഗ് ഓഫീസിൽ സൂക്ഷിച്ചു. എന്നാൽ വിഗ്രഹം ഐ.ആർ.ഇയുടെ ചവറയിലുള്ള ഓഫീസിൽ നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.