തൊടിയൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയം പറയാം അഴിമതിക്കെതിരെ ശബ്ദമുയർത്താം എന്ന കാമ്പയിന്റെ മണ്ഡലതല ഉദ്ഘാടനം തൊടിയൂർ സൈക്കിൾ ജംഗ്ഷനിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ നിർവഹിച്ചു. തൊടിയൂർ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വരുംദിവസങ്ങളിൽ കാമ്പയിൻ ഭാഗമായി പൊതുയോഗങ്ങൾ നടക്കും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സി.ഒ. കണ്ണൻ, ഷിബു. എസ്. തൊടിയൂർ, ഉണ്ണി ഇലവിനാൽ, തൊടിയൂർ വിജയൻ, കെ. ധർമദാസ്, രവി പടനിലത്ത്, വിനോദ് പിച്ചിനാട്, നാസർ കോല്ലശ്ശേരിൽ, നിസാർ വാണിയന്റയ്യത്ത്, സൂരജ് കുറുങ്ങപ്പള്ളി,അൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. അനന്ദു മുരളി സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.