കൊല്ലം: പഠനത്തോടൊപ്പം എങ്ങനെവരുമാനം ഉണ്ടാക്കാം, ചെറിയ വെളുത്ത എലികൾ മുതൽ വലിയ ഒട്ടകപ്പക്ഷികൾ വരെ സഹായിക്കും. മൃഗസംരക്ഷണ വകുപ്പും ശ്രീനാരായണ കോളേജ് അലുമിനി അസോസിയേഷനും സംയുക്തമായി കൊല്ലം ശ്രീനാരായണ കോളേജിൽ നടത്തിയ ശില്പശാല ശ്രദ്ധേയായി.
പഠനത്തിനാവശ്യമായ തുക ഉപതൊഴിലിലൂടെ കണ്ടെത്തുകയെന്ന ആശയത്തിലാണ് ശില്പശാല നടത്തിയത്. അലങ്കാര പൂച്ചകൾ, തത്തകൾ, വർണമത്സ്യങ്ങൾ, വെള്ളെലികൾ, ഇഗ്വാന്നകൾ, വിവിധ ഇനത്തിൽപ്പെട്ട നായ്ക്കൾ, പ്രാവുകൾ, എന്നിവയുടെ പ്രദർശനവും ഇവയുടെ പ്രജനനവും പരിപാലനവും വിശദമാക്കുന്ന ക്ലാസുകളും നടന്നു. പ്രഥമാദ്ധ്യാപകൻ ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ സെക്രട്ടറി പി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമ കുമാരി, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ, പ്രൊഫ. എസ്. ജിഷ, ഡോ.ബി. ഹരി എന്നിവർ പങ്കെടുത്തു.