കൊല്ലം: ബീച്ചിൽ കടൽ കയറ്റവും ഉയർന്നതിരമാലകളും ശക്തമായതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ഉയർന്ന തിരമാലകളുണ്ടായിരുന്നെങ്കിലും കടൽകയറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് മുതൽ കടൽകയറ്റം ശക്തമായതോടെ സന്ദർശകർ കടലിൽ കാൽ കഴുകുന്നതിനും തീരത്തേക്ക് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തി. ബീച്ചിന് സമീപത്തെ പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തുള്ള മണിമേടയുടെ സമീപം വരെ കഴിഞ്ഞദിവസം കടൽ കയറിയിരുന്നു.