കൊല്ലം: ഉമയനല്ലൂർ നേതാജി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാചരണം കമ്മ്യൂണിറ്റി കൗൺസിലർ സ്മിത ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ അമ്പിളി വിജയൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച പുഷ്പ കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യാനശ്രേഷ്ഠ അവാർഡ് നേടിയ എസ്. ഷീജയെ ചടങ്ങിൽ ആദരിച്ചു. മയ്യനാട് പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ സി. ശ്രീലത, ഷീലാ ബിജു, ലൈബ്രേറിയൻ അഞ്ജലി തുടങ്ങിയവർ സംസാരിച്ചു.