കൊല്ലം: ലോക വനിതാദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.കെ.ജി ജംഗ്ഷനിൽ കൊടിമരം സ്ഥാപിച്ച് മുതിർന്ന വനിതാ പ്രവർത്തകരെ ആദരിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ജി. പ്രതാപവർമ്മതമ്പാൻ ഉദ്ഘാടനം ചെയ്തു. മഷ്ഹൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, ആദിക്കാട് ഗിരീഷ്, കേരളാ പ്രദേശ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ബി. സുനിൽ കുമാർ, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നാസർ മയ്യനാട്, മണിയംകുളം ബദറുദ്ദീൻ, ബൈജു ആലുംമൂട്ടിൽ ,പൊന്നമ്മ മഹേശ്വരൻ, ഹംസത്ത് ബീവി, മധു കവിരാജ്, സുമിത്ര, സെൽവി തെക്കുംഭാഗം, ഷാഹിന ടീച്ചർ, സിന്ധു പട്ടത്താനം തുടങ്ങിയവർ സംസാരിച്ചു.