കൊല്ലം: മയ്യനാട് എൽ.ആർ.സി ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കാനെടുത്ത വനിതാ അംഗം പി. ശാന്തമ്മയെ വനിതാവേദി കൺവീനർ വി. സിന്ധു വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ വത്സല, ഷീല എന്നിവർ പുരസ്കാരവും എൽ.ആർ.സി പ്രസിദ്ധീകരിച്ച ' പ്രബുദ്ധതയുടെ ഇതിഹാസം' എന്ന പുസ്തകവും കൈമാറി. എൽ.ആർ.സി ജോയിന്റ് സെക്രട്ടറി എസ്. സുബിൻ, ലൈബ്രേറിയന്മാരായ വി. ചന്ദ്രൻ, എസ്. സുജിത തുടങ്ങിയവർ പങ്കെടുത്തു.