punaloor

 കൈവിട്ടത് രണ്ടുതവണ മാത്രം

കൊല്ലം: കമ്മ്യൂണിസ്റ്റുകാരെ കൂടുതൽ തിരഞ്ഞെടുത്ത മണ്ഡലമാണ് പുനലൂർ. മലയോരത്തിന്റെ ദുരിതങ്ങളും നന്മയും പതിഞ്ഞ പുനലൂരിൽ പ്രവചനങ്ങൾ മിക്കപ്പോഴും തെറ്റിയിട്ടില്ല. കാരണം രണ്ടുവട്ടമൊഴികെ ഒരിക്കലും ഈ മണ്ഡലത്തിൽ നിന്ന് ഇടതുപുക്ഷത്തിനല്ലാതെ വിജയമുണ്ടായിട്ടില്ല. ആദർശ വിശുദ്ധിയുള്ളവരാണ് പുനലൂരിൽ നിന്ന് എപ്പോഴും തിരഞ്ഞെടുക്കപ്പെടുകയെന്ന നാട്ടുഭാഷ്യവും പുനലൂരിൽ കേൾക്കാം. വികസനത്തിൽ ജില്ലയിലെ ഏറ്റവും പിന്നാക്ക മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന പുനലൂർ ഇപ്പോൾ മറ്റ് മണ്ഡലങ്ങൾക്കൊപ്പം വികസന പാതയിലാണ്. ഇടത് മുന്നണിയിൽ സി.പി.ഐയാണ് ഇവിടെ വർഷങ്ങളായി മത്സരിക്കുന്നത്. മണ്ഡത്തിലെ ആദ്യ-അവസാന തിരഞ്ഞെടുപ്പുകളിലും സി.പി.ഐയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കോൺഗ്രസും മുസ്ലീം ലീഗുമാണ് സി.പി.ഐയ്ക്കതിരെ പുനലൂരിൽ മത്സരിച്ചിട്ടുള്ളത്.


 മണ്ഡലത്തിൽ


നഗരസഭ: പുനലൂർ
പഞ്ചായത്തുകൾ: അഞ്ചൽ, ആര്യങ്കാവ്, ഇടമുളയ്ക്കൽ, ഏരൂർ, കരവാളൂർ, ഇടമുളയ്ക്കൽ, തെന്മല


 ആദ്യ തിരഞ്ഞെടുപ്പ്: 1957ൽ
 ആദ്യ വിജയി: പി. ഗോപാലൻ (സി.പി.ഐ)
 അവസാന വിജയി: കെ.രാജു (സി.പി.ഐ)
 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: പി. ഗോപാൻ, കെ. കൃഷ്ണപിള്ള, എം.എൻ.ജി. നായർ, പി.കെ. ശ്രീനിവാസൻ, ജെ. ചിത്തരഞ്ജൻ, എം. സാം ഉമ്മൻ, വി. സുരേന്ദ്രൻ പിള്ള, പുനലൂർ മധു, പി.എസ്. സുപാൽ, കെ.രാജു
 രണ്ടുതവണ വിജയിച്ചവർ: പി. ഗോപാലൻ, കെ.കൃഷ്ണ പിള്ള, പി.കെ. ശ്രീനിവാസൻ, പി.എസ്. സുപാൽ, കെ.രാജു
 മന്ത്രിയായവർ: എം.എൻ. ഗോവിന്ദൻ നായർ, കെ. രാജു


 2016 ൽ മത്സരിച്ചവർ


കെ.രാജു (സി.പി.ഐ)
എ. യൂനുസ് കുഞ്ഞ് (മുസ്ലീം ലീഗ്)
സിസിൽ ഫെർണാണ്ടസ് (കെ.ഇ.സി)
കെ. ശശാങ്കൻ (എസ്.യു.സി.ഐ)
നെട്ടയംസുജി (സ്വതന്ത്രൻ)
എം. നവാസ് (സ്വതന്ത്രൻ)


 വിജയിയും ഭൂരിപക്ഷവും

കെ.രാജു: 33,582

 തോറ്റ പ്രമുഖരും വോട്ടും

എ. യൂനൂസ് കുഞ്ഞ്: 48,55,4

സിസിൽ ഫെർണാണ്ടസ്:10,588
ആകെ വോട്ട് ചെയ്തവർ:1,44,471
വോട്ടിംഗ് ശതമാനം: 70.60