പരവൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള കലാമണ്ഡലം യുവപ്രതിഭാ പുരസ്‌കാര ജേതാവ് ദൃശ്യ ഗോപിനാഥിനെ ആദരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് ഉപഹാരം നൽകി. സെക്രട്ടറി പത്മാലയം രാധാകൃഷ്ണൻ, മാനേജർ ബി. സുനിൽകുമാർ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, ട്രഷറർ രാജേന്ദ്രകുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, ആലപ്പാട്ട് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.