mammootty
സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി. കുറുപ്പ് ,ഏരിയാ കമ്മിറ്റി അംഗം എ. സഫറുള്ള, എൽ.സി സെക്രട്ടറി യാക്കൂബ് തുടങ്ങിയവർ സംസാരിച്ചു.