ചവറ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രതീക്ഷചാരിറ്റിയുടെയും - മിത്രയ കമ്മ്യൂണിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ രക്ത ദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു.പ്രതിക്ഷ ചാരിറ്റി ചെയർമാൻ മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ തസ്ലിം തേവലക്കര,മിത്രയ കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്യം ശങ്കർ. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ മേരി സൻഷ്യ. കോർഡിനേറ്റർമാരായ ശരണ്യ, രേഷ്മ, മേഘ, മാനസ,വിനീത്,സജിൻ,അമീർ, ആകാശ് എന്നിവർ നേതൃത്വം നൽകി.