
കൊട്ടാരക്കര: നഗരസഭ പരിധിയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.വേനൽ കടുത്തതോടെ പൊതുജനങ്ങൾ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്. തൃക്കണ്ണമംഗൽ, ഇ.ടി.സി, അമ്പലപ്പുറം, കല്ലുവാതുക്കൽ, പടിഞ്ഞാറ്റിൻകര, ഉഗ്രൻകുന്ന്, മുസ്ളിം സ്ട്രീറ്റ്, പുലമൺ ,ഈയ്യംകുന്ന്, കിഴക്കേത്തെരുവ് കിഴക്കേക്കര ,നേതാജി നഗർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമമുണ്ട്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാരായ കണ്ണാട്ട് രവി, ജോളി വർഗീസ്, പവിജ പത്മൻ, സൂജ ജസിം, തോമസ് മാത്യു, ജയ്സി ജോം, സൂസമ്മ എന്നിവർ സംസാരിച്ചു..