കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേൃത്വത്തിൽ കായിക മേഖലയിലെ വളർച്ച ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഫുട്ബാൾ പ്രോജക്ട് വിഷൻ 2030 പ്രകാശനം ചെയ്തു.ഗ്രാമീണ മേഖലയിലെ പ്രതിഭാശാലികളായ കുട്ടികളെ വിദഗ്ദ്ധ പരിശീലനം നൽകി ദേശീയ അന്തർദേശിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിധം സജ്ജമാക്കുകയാണ് വിഷൻ 2030 പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിഷൻ 2030 പ്രോജക്ടിന്റെ പ്രകാശനം അമൃതം ബയോ ഓർഗാനിക് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ്സ് സെന്റർ , അമൃതം ഗ്രൂപ്പ് ഒഫ് കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ. അമൃതം റെജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽഎം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ആഷിം, വിഷൻ സി.ഇ.ഒ സി. മനോജ് കുമാർ, ട്രഷറർ കെ.വി. പ്രേം ചന്ദ്, ഡി.എം.കെ ജില്ലാ സെക്രട്ടറി മഹേഷ് കുമാർ, പ്രദീപൻ, അനിൽ കുളങ്ങരക്കാട്ടിൽ, അനിൽരാജ്, മധു, വിനോദ് കുമാർ, എസ്.സജിത് എന്നിവർ പങ്കെടുത്തു.