
കൊല്ലം: ഇൻഡോർ സ്റ്റേഡിയത്തിന്റെ മറവിൽ എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറാനുള്ള സ്പോർട്സ് ഡയറക്ടറേറ്റിന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് ശ്രീനാരായണീയരുടെ നേതൃത്വത്തിൽ ശക്തമായ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് കൊല്ലം എസ്.എൻ.ഡി.പി യോഗം പ്രാർത്ഥനാലയത്തിൽ ആലോചനായോഗം ചേരും. കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, ചാത്തന്നൂർ, കൊട്ടാരക്കര യൂണിയനുകളുടെ പ്രതിനിധികൾ, കൊല്ലം റീജിയണൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.