kottavattom-sreedharan
കോട്ടവട്ടം ശ്രീധരൻ പോറ്റി

കുന്നിക്കോട്: നോവലിസ്റ്റ് പരേതയായ ലളിതാംബിക അന്തർജ്ജനത്തിന്റെ സഹോദരൻ കോട്ടവട്ടം ശ്രീരംഗത്തിൽ ഡി. ശ്രീധരൻ പോറ്റി (98) നിര്യാതനായി. സംസ്കാരം നടത്തി. മുൻ നിയമസഭാ സ്പീക്കർ പരേതനായ ഡി. ദാമോദരൻ പോറ്റി സഹോദരനാണ്.

ശ്രീധരൻ പോറ്റിയുടെ നേതൃത്വത്തിലാണ് കോട്ടവട്ടം ഹൈസ്കൂൾ സ്ഥാപിച്ചത്. 32 വർഷം ഹെഡ്മാസ്റ്ററും വിരമിച്ച ശേഷം 12 വർഷം സ്കൂൾ മാനേജരുമായിരുന്നു. ഭാര്യ: വസുമതി അന്തർജ്ജനം. മക്കൾ: വത്സല (അമേരിക്ക), പരേതയായ കവയിത്രി ഗീത ഹിരണ്യൻ, അജിത (ബംഗളൂരു), ശ്രീകുമാർ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), അഡ്വ. പ്രവീൺ. മരുമക്കൾ: ഡോ. വിക്രമൻ (അമേരിക്ക), ഹിരണ്യൻ (റിട്ട. പ്രൊഫസർ), പരേതനായ മേജർ ശ്രീകുമാർ, ഡി. രാജേശ്വരി (ഹൈസ്കൂൾ, കോട്ടവട്ടം), ഉഷ പ്രവീൺ (കെ.എസ്.ഇ.ബി, കൊല്ലം).