motherhud
നീണ്ടകര മദർഹുഡ് ചാരിറ്റി ലൈബ്രറി ആൻഡ് കരിയർ സെന്ററിന്റെയും ജൻ ശിക്ഷൺ സൻസ്ഥാന്റെയും ആഭിമുഖ്യത്തിൽ നടന്ന വനിതാ ദിനാചരണത്തിൽ നിന്ന്

കൊല്ലം: നീണ്ടകര മദർഹുഡ് ചാരിറ്റി ലൈബ്രറി ആൻഡ് കരിയർ സെന്ററിന്റെയും ജൻ ശിക്ഷൺ സൻസ്ഥാന്റെയും ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി 'സ്ത്രീസുരക്ഷാ നിയമങ്ങൾ തൊഴിലിടങ്ങളിൽ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊവിഡ് കാല പ്രവർത്തനങ്ങൾ മുൻനിറുത്തി നീണ്ടകര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. സേതുലക്ഷ്മി, സി.ഡി.എസ് ചെയർപേഴ്‌സൺ ഷേർളി ഹെൻട്രി, ചവറ സി.എച്ച്.സി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മെർലിൻ ലൂസിയാന എന്നിവരെ വനിതാ വിശിഷ്ട സേവാ പുരസ്കാരം നൽകി ആദരിച്ചു.

മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ എ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം. രജനി, മദർഹുഡ് രക്ഷാധികാരി ഡി. ശ്രീകുമാർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനിൽ വെള്ളിമൺ, ജെ.എസ്.എസ് കോ ഓർഡിനേറ്റർ എസ്. ഉഷാറാണി, ഹെൻട്രി ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.