വാളകം: രാമവിലാസം ട്രെയിനിംഗ് കോളേജിൽ ലോകവനിതാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടമുളയ്ക്കൽ പി.എച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.റാണി അദ്ധ്യക്ഷതവഹിച്ചു. വിമൺസ് സ്റ്റഡി കോർഡിനേറ്റർ ഡോ.സിന്ധു, ഡോ.ഷീല ഫെർണാണ്ടസ്, വിജി, കോളേജ് യൂണിയൻ ചെയർമാൻ ജോബി ജോൺ എന്നിവർ പ്രസംഗിച്ചു. കൊവിഡ് കാലത്തെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഇടമുളയ്ക്കൽ പി.എച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് എബ്രഹാം, സ്റ്റാഫ് നഴ്സ് ഓമനാജോസഫ്, പബ്ളിക് ഹെൽത്ത് നഴ്സ് ലളിതാകുമാരി എന്നിവരെയും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രിൻസിപ്പൽ ഡോ.എസ്.റാണിയെയും ആദരിച്ചു.