ulsavam
പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരി, മേൽശാന്തി സുധാശു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറിയപ്പോൾ

വടക്കുംതല: പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരി, മേൽശാന്തി സുധാശു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. പത്ത് ദിവസത്തെ ഉത്സവം 18ന് വൈകിട്ട് ആറാട്ടെഴുന്നള്ളത്തോടെ സമാപിക്കും.കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കലാപരിപാടികൾ,അന്നദാനം, ലക്ഷദീപം, കെട്ടുകാഴ്ച എന്നിവ ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്. കൊടിക്കീഴിൽ നിറപറ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കിയതായി ക്ഷേത്രം പ്രസിഡന്റ് ഭദ്രൻപിള്ള, സെക്രട്ടറി വിജയകൃഷ്മപ്പിള്ള എന്നിവർ അറിയിച്ചു.