പത്തനാപുരം:അൻപത് നോമ്പിനോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പ്രാർത്ഥനാവാരം
മലങ്കര സഭാദ്ധ്യക്ഷൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാദർ പി. തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യപ്രവർത്തക ചിന്നമ്മ ജോൺ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ സംസാരിച്ചു.
പ്രാർത്ഥനാവാരത്തിന്റെ രണ്ടാം ദിവസത്തെ സമ്മേളനം സി.ഒ. ജോസഫ് റമ്പാൻ ഉദ്ഘാടനം ചെയ്തു. ഫാദർ തോമസ് കോശി അദ്ധ്യക്ഷനായി. ഓരോ ദിവസത്തെയും പ്രാർത്ഥനായോഗത്തിന് വിവിധ സഭകളിലെ പുരോഹിതശ്രേഷ്ഠർ നേതൃത്വം നൽകും. പ്രാർത്ഥനാവാരത്തിന്റെ സമാപനം 14 ന് പകൽ 11 ന് മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.