saiyedali-11
സെയ്ദലി

ഓയൂർ: ചുങ്കത്തറ പാപ്പാലോട് പതിനൊന്ന് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാപ്പാലോട് കല്ലുവിള അക്കരവിള വീട്ടിൽ നജീബ് - സുമയ്യ ദമ്പതികളുടെ മകൻ സെയ്ദലി എന്ന് വിളിക്കുന്ന സെയ്ദാണ് (11) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സെയ്ദിനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൈലോട് ടി.വി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പയ്യക്കോട് ജുമാമസ്ജിദിൽ കബറടക്കും. സഹോദരി: ഫാത്തിമ.