election

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി അരവിന്ദ് ആനന്ദ് ജില്ലയിലെത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറുമായി കൂടിക്കാഴ്ച നടത്തി. നടപടിക്രമങ്ങൾ കൃത്യമായി പുരോഗമിക്കുകയാണെന്ന് കളക്ടർ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിച്ചാണ് വിവിധ പ്രവർത്തനങ്ങൾ.
സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയിലൂടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൂർണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എം.സി.സി വഴിയാണ് പ്രവർത്തനങ്ങൾ. തയ്യാറെടുപ്പുകൾ പൂർത്തിയായതായും കളക്ടർ വിശദീകരിച്ചു.