ശാസ്താംകോട്ട: പാചക വാതക വില വർദ്ധനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖല കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമൽദാസ് സമരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനന്തു ഭാസി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നിതിൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം മുടിയിൽത്തറ ബാബു എസ്. അജേഷ്, എസ്.അഖിൽ, അർജ്ജുൻ സജീഷ്, വിനീത്, ഹാരിസ്, അമീർ അനന്തു പ്രകാശ് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.