
കൊല്ലം: ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പമുള്ള ഖ്യാതിയുണ്ട് ചടയമംഗലത്തിന്. 1957ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം ഒരുതവണ ഒഴികെ കമ്മ്യൂണിസ്റ്റ് പ്രതിനിധികളാണ് വിജയിച്ചത്. 2001ൽ കോൺഗ്രസിന്റെ പ്രയാർ ഗോപാലകൃഷ്ണൻ വിജയിച്ചതൊഴിച്ചാൽ സി.പി.ഐയുടെ കുത്തക മണ്ഡലമെന്ന് വിശേഷിപ്പിക്കാം. ഇത്തവണയും ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.ഐ. ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള മണ്ഡലത്തിലെ കൂടുതൽ വോട്ടർമാരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.
മണ്ഡലത്തിൽ
ഗ്രാമപഞ്ചായത്തുകൾ: അലയമൺ, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, നിലമേൽ, വെളിനല്ലൂർ
ആദ്യതിരഞ്ഞെടുപ്പ്: 1957ൽ
വിജയിച്ചത്: വെളിയം ഭാർഗവൻ (സി.പി.ഐ)
2016ലെ വിജയി: മുല്ലക്കര രത്നാകരൻ (സി.പി.ഐ)
ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: വെളിയം ഭാർഗവൻ, ഡി.ഡി. പോറ്റി, എം.എൻ. ഗോവിന്ദൻ നായർ, ഇ. ചന്ദ്രശേഖരൻ നായർ, കെ.ആർ. ചന്ദ്രമോഹൻ, ആർ. ലതാദേവി, പ്രയാർ ഗോപാലകൃഷ്ണൻ, മുല്ലക്കര രത്‌നാകരൻ
രണ്ടുതവണ വിജയിച്ചവർ: വെളിയം ഭാർഗവൻ, ഇ.ചന്ദ്രശേഖരൻ നായർ, കെ.ആർ. ചന്ദ്രമോഹൻ (മൂന്ന് തവണ), മുല്ലക്കര രത്‌നാകരൻ (മൂന്ന് തവണ)
മന്ത്രിമാരായവർ: ഇ. ചന്ദ്രശേഖരൻ നായർ, മുല്ലക്കര രത്‌നാകരൻ
പ്രമുഖസമുദായങ്ങൾ: നായർ, ഈഴവ, മുസ്‌ളീം, ക്രിസ്ത്യൻ
2016ലെ മത്സരചിത്രം
മുല്ലക്കര രത്നാകരൻ (സി.പി.ഐ)
എം.എം. ഹസൻ (കോൺഗ്രസ്)
കെ. ശിവദാസൻ (ബി.ജെ.പി)
ജലീൽ കടയ്ക്കൽ (എസ്.ഡി.പി.ഐ)
സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി)
സണ്ണി ഇട്ടിവ (സ്വതന്ത്രൻ)
എസ്. ശ്രീജിത്ത് (എസ്.എച്ച്.എസ്)
വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും
മുല്ലക്കര രത്‌നാകരൻ: 71,262
ഭൂരിപക്ഷം: 21,928
പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും
എം.എം. ഹസൻ (കോൺഗ്രസ്): 49,334
കെ. ശിവദാസൻ (ബി.ജെ.പി): 19,259
ആകെവോട്ട് ചെയ്തവർ: 1,45,141
വോട്ടിംഗ് ശതമാനം: 73.78