ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ മഞ്ഞപ്പിത്ത ബാധിതർക്കായുള്ള പ്രത്യേക ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ അദ്ധ്യക്ഷ നിഷാ സുനീഷ്, ഷാജി പള്ളിപ്പാടാൻ,പ്രിയ ഷിനു,ജിജിരഞ്ജിത്, സീനത്ത്, ജോയ്ആന്റണി, സജിഅനിൽ, സുമയ്യ അഷ്‌റഫ്, ആശുപത്രി സൂപ്രണ്ട്, രൂബൈബത്,സേതുനാഥ പിള്ള, രാജീവൻ, കൊല്ലം ശേഖർ, രാജീവൻ പിള്ള എന്നിവർ പ്രസംഗിച്ചു.