
കൊല്ലം: ഡാറ്റ കൊല്ലം ജില്ലാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും റിജെന്റ് ലേക്ക് പാലസ് ഐലന്റിൽ നടന്നു. ജില്ലാ പ്രസിഡന്റ് ജോൺസൺ ജോസഫ് അദ്ധ്യക്ഷനായി. ഡാറ്റാ കുടുംബാംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വിളക്കുടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബുദീൻ എന്നിവരെ ആദരിച്ചു.
ഡാറ്റാ സംസ്ഥാന പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി പി.എസ്. പ്രമോദ്, ജില്ലാ സെക്രട്ടറി ഷാജഹാൻ, മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ജോൺസൺ ജോസഫ് (പ്രസിഡന്റ്), എം. സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), എം. ഷാജഹാൻ (സെക്രട്ടറി), വൈ. റഹിം (ജോ. സെക്രട്ടറി), വി. സുദർശനൻ (ട്രഷറർ) എന്നിവരെ മൂന്നാം തവണയും തിരഞ്ഞെടുത്തു.