കൊല്ലം: കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ റോട്ടറി കുടുംബങ്ങളെ പങ്കെടുപ്പിച്ച് റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. എം. സജേഷ് ബാബുവായിരുന്നു ക്വിസ് മാസ്റ്റർ. പുതുപ്പള്ളി, കോവളം, കൊല്ലം പാലസ് സിറ്റി എന്നീ ക്ലബുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചവറ പരിമണം നീലാംബരി റിസോർട്ടിൽ നടന്ന സമ്മേളനത്തിൽ കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. കെ.വി. സനൽ കുമാർ അദ്ധ്യക്ഷനായി. ഫാമിലി ക്വിസ് ചെയർമാൻ ജ്യോതിഷ്. ജി. നായർ സ്വാഗതവും ക്ലബ് സെക്രട്ടറി സലിം.എം. നാരായണൻ നന്ദിയും പറഞ്ഞു. സന്തോഷ് ഇരവിപുരം, അനീസ് ആംപ്യുവർ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.