കൊല്ലം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചും ധർണയും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർദ്ധനവ് മൂലം രൂക്ഷമായ നിർമ്മാണ സാമഗ്രികളുടെയും ക്വാറി ഉത്പന്നങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പുണർതം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബദറുദ്ദീൻ, പി. അജയകുമാർ, മന്മദൻപിള്ള, സുഗതൻ, റഷീദ്, സത്യശീലൻ, ചന്ദ്രലാൽ, രാജു, അശോകൻ തുടങ്ങിയവർ സംസാരിച്ചു.