കരുനാഗപ്പള്ളി: അസംബ്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ ടൗണിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. എൽ.ഡി.എഫ് നേതാക്കളുമായി ഇന്നലെ രാവിലെയാണ് ടൗണിൽ പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞ 5 വർഷത്തെ വികസനം തുടരാൻ ഇക്കുറിയും വിജയിപ്പിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു. ടൗണിലെ കടകളിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും ധനകാര്യ സ്ഥാപനങ്ങളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.കെ.ബാലചന്ദ്രൻ, ബി.സജീവൻ, ജി.സുനിൽ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, മുൻ നഗരസഭാ ചെയർപേഴ്സൺ എം.ശോഭന, ആർ.രവി, അബ്ദുൽ ലത്തീഫ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, ജഗത് ജീവൻ ലാലി, ഷാജി, തുടങ്ങിയവർ പങ്കെടുത്തു.