
കൊല്ലം: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരണവും സമ്മേളനവും കരുനാഗപ്പള്ളി യൂണിയൻ ഓഫീസിൽ യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. കെ. ശോഭനൻ, അഡ്വ. മധു, ഡോ. കെ.രാജൻ, ബാബു, ശ്രീകുമാർ, സലീംകുമാർ, കെ.ജെ. പ്രസേനൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി, ട്രഷറർ ഗീതാ ബാബു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ. വിശ്വനാഥൻ (പ്രസിഡന്റ്), കേണൽ ശശികുമാർ (വൈസ് പ്രസിഡന്റ്), ഡോ. രാജൻ (സെക്രട്ടറി) പി. അശോകൻ (അസി. സെക്രട്ടറി), രാജേന്ദ്രൻ (ട്രഷറർ) എന്നിവരടങ്ങിയ 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.