police
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ജീപ്പിന് മുകളിലേയ്ക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പ് അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേർന്ന് മുറിച്ചുമാറ്റുന്നു

കൊല്ലം: ശക്തികുളങ്ങര പേൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സ്റ്റേഷന് മുന്നിൽനിന്ന മാവിന്റെ ചില്ല ഒടിഞ്ഞ് അസിസ്റ്റന്റ് കമ്മിഷണറുടെ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷന്റെ ബോർഡിനും കേടുപാടുണ്ടായി. പരാതി നൽകാനായി സ്റ്റേഷനിലെത്തിയവർക്കൊപ്പം വന്ന പതിനഞ്ചുകാരനാണ് പരിക്കേറ്റത്. കടപ്പാക്കടയിൽ നിന്നും ചാമക്കടയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.