കൊല്ലം: കടപ്പാക്കടയിൽ ലഹരി ഗുളികകളുമായി യുവാവ് പിടിയിലായി. കടപ്പാക്കട ജനയുഗം നഗർ 64ൽ ദീപുവാണ് (24) ഷാഡോ സംഘത്തിന്റെയും ഇൗസ്റ്റ് പൊലീസിന്റെയും പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 20 ഗ്രാം ലഹരി ഗുളികകൾ കണ്ടെടുത്തു.
ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ കുറച്ചുനാളുകളായി ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എറണാകുളത്ത് നിന്ന് ഗുളികകൾ വാങ്ങിയശേഷം കടപ്പാക്കടയിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഷാഡോ എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു പി. ജെറോം, എസ്. സജു, കെ. സീനു, ജി. മനു, റിപ്, രതീഷ്, ഇൗസ്റ്റ് പൊലീസ് എസ്.ഐമാരായ സമ്പത്ത്, ദിൽജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.