
ഡീസന്റ് ജംഗ്ഷൻ: മുൻ ഡി.സി.സി അംഗവും ഡീസന്റ് ജംഗ്ഷർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ഇടയില വീട്ടിൽ ആർ. കൃഷ്ണൻകുട്ടി നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷിഅമ്മ (റിട്ട. ഹെഡ്മസ്ട്രസ്, മീനാക്ഷി വിലാസം എൽ.പി സ്കൂൾ, പുന്തലത്താഴം). മക്കൾ: കൃഷ്ണകുമാരി (കാർഷിക വികസന വകുപ്പ്), ഹേമലത (മീനാക്ഷി വിലാസം ഗവ. എൽ.പി.എസ്, പുന്തലത്താഴം), കൃഷ്ണശ്രീ (കേരള ബാങ്ക്). മരുമക്കൾ: രഘുനാഥ കുറുപ്പ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), അഡ്വ. പ്രസാദ്.