പുത്തൂർ: കോട്ടാത്തല പടിഞ്ഞാറ് കൊഴുവൻപാറ നാട്ടറിവ് ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പി.എൻ. പണിക്കർ ഫൗണ്ടേഷൻ താലൂക്ക് സെക്രട്ടറി ബി.എസ്. ഗോപകുമാർ നിർവഹിച്ചു. പ്രസിഡന്റ് ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും പി.എൻ.പണിക്കരുടെ മകനുമായ ബാലഗോപാൽ, കോട്ടാത്തല ശ്രീകുമാർ, സെക്രട്ടറി എസ്. ശരത്, ജി. ബാലകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ആർ. രാജേന്ദ്രൻ, ഹരിദാസ്, സംഘാടക സമിതി കൺവീനർ വിഷ്ണു, ലൈബ്രേറിയൻ അരുണിമ അനൂജ്, ചന്ദ്രാനന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബാലസംഘം സർഗോത്സവത്തിന് ജില്ലാ കൺവീനർ വെളിയം സന്തോഷ്, സ്വാതി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് കുരുത്തോല, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനവും വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനവും നൽകി.