പുനലൂർ: പുനലൂർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.എസ്. സുപാലിന്റെ പര്യടന പരിപാടികൾക്ക് ഇന്നലെ പുനലൂരിൽ തുടക്കമായി. രാവിലെ 9ന് പട്ടണത്തിലെത്തിയ സ്ഥാനാർത്ഥിക്ക് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് പി.എസ്. സുപാൽ പുനലൂർ ടൗണിലെ വ്യാപാര, വ്യവസായ ശാലകൾ, ശ്രീരാമപുരം മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെത്തിയും വിവിധ മതനേതാക്കൾ, വയോധികർ, കന്നിവോട്ടർമാർ, ആശ്രയ കേന്ദ്രങ്ങളിലുള്ളവർ തുടങ്ങിയവരെ നേരിൽക്കണ്ടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പോസ്റ്റ് ഓഫീസ്, വൈദേഹി, കെ.എസ്.ആർ.ടി.സി, ടി.ബി തുടങ്ങിയ ജംഗ്ഷനുകളിലെത്തി വോട്ടുതേടി. കച്ചേരി റോഡിലെത്തിയ സ്ഥാനാർത്ഥിക്ക് ഓട്ടോറിക്ഷാ തൊഴിലാളികൾ, ലോഡിംഗ് തൊഴിലാളികൾ തുടങ്ങിയവർ വരവേൽപ്പ് നൽകി. വൈകിട്ടോടെ കാർഷിക മേഖലയായ വാളക്കോട്, കലയനാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെ നേരിൽക്കണ്ടു. ഇന്ന് വൈകിട്ട് 4ന് അഞ്ചൽ അൽ-അമാൻ ഓഡിറ്റോറിയത്തിൽ ചേരുന്ന ഇടത് മുന്നണി കൺവെൻഷനോടെ സ്ഥാനാർത്ഥിയുടെ പര്യടന പരിപാടികൾക്ക് അന്തിമരൂപം നൽകും. പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, ജോബോയ് പേരേര, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി. ദിനേശൻ, പി.എ. അനസ്, വസന്ത രഞ്ചൻ, മുൻ നഗരസഭാ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, കൗൺസിലർമാരായ അജി ആന്റണി, രഞ്ജിത്ത് രാധാകൃഷ്ണൻ, ബി. സുജാത, സനേഷ്, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. കുഞ്ഞ്മോൻ, ഇടത് മുന്നണി നേതാക്കളായ കെ. ധർമ്മരാജൻ, എസ്.എം. ഷെറീഫ്, എസ്. രാജേന്ദ്രൻ നായർ, ജെ. ഡേവിഡ്, ടൈറ്റസ് സെബാസ്റ്റ്യൻ, വി.എസ്. പ്രവീൺകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കാെപ്പം പര്യടന പടിപാടികളിൽ പങ്കെടുത്തു.